ഉള്‍വിളി

രാത്രിയുടെയ്‌ അന്ദ്യയമംയിട്ടും ദിവാകരന്‍ പിള്ളയുടെ മനസ് എവിടെയോ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു രാവിലെ മുതല്‍ മനസിനകത്ത് ഒരു ഉള്‍വിളി .ക്ഷാമം ,കൊടും ക്ഷാമം അത് വന്നെത്തിയിരിക്കുന്നു എന്നാണ് അതിന്റെ പൊരുള്‍ .തന്‍റെ ഉള്‍വിളികള്‍ ഒന്നും ഇതവരെ തെറ്റെയിട്ടില്ല .അതാണ് അയാളെ ഇന്നൊരു മികച്ച കര്‍ഷകനയിട്ടു നിലനിര്‍ത്തുന്നത്‌ .മഴ തുനൈക്കില്ലെന്നു ഒരിക്കല്‍ മനസ് പറഞ്ഞത് പടി കൃഷി ഉപയ്യ്‌ക്ഷിച്ചപ്പോള്‍ അത്തവണ മഴ കനിയതെയ്‌ മറ്റു കര്‍ഷകര്‍ക്ക് ഉണ്ടായതയലോര്‍ത്തു .ഇത്തവണ യും തന്‍റെ ഉള്‍വിളി നടന്നേക്കാം അയാള്‍ മനസ്സില്‍ ഓര്‍ത്തു .എന്നാലും എന്തു ക്ഷാമം ?എന്തക്കയോ ഓര്‍ത്തു അയാള്‍ നിദ്രയില്‍ വഴുതി വീണു .
രാവിലെ ഉണര്‍ന്നു പാല്‍ കറന്നു ഭാനുമതിയെ ഏല്പിച്ചു .ചൂട് പാലില്‍ സ്പെഷ്യല്‍ ചായ അയാള്‍ക്ക് എന്നും പതിവുള്ളതാണ് .എന്ന് ചായ നല്‍കുമ്പോള്‍ ഭാനുമതി പറഞ്ഞു "അരി തീരാറായി ഇനി നളത്തെയ്ക്കില്ല ."ഇക്കാര്യം അയാളില്‍ ആശങ്ക ഉണര്‍ത്തി .കയ്യില്‍ പണമില്ല .ഉള്ളത് കൊണ്ട് വലം വാങ്ങിയിരിക്കുകയാണ് .ഈ സമയം അയാള്‍ തന്‍റെ ഉള്‍വിളി ഓര്‍ത്തു .ഒരുപക്ഷേയ്‌ അതിന്‍റെ സൂചനയാവാം ഇത് .അയാള്‍ ഭാര്യയുടെ അടുത്തെത്തി രഹസ്യമായി പറഞ്ഞു "നീയാ താലി മലയിങ്ങ് എടുക്കു "ഭാനുമതി നിസംശയം അത് ഊരി നല്‍കി .പശുവിനു പുല്ലു കൊടുത്തിട്ട് ദിവാകരന്‍ പിള്ള സൈക്കിളും എടുത്തു സ്ഥലത്തെ പലിശ ക്കാരനും സ്വന്തം സുഹൃത്തും ആയ ഖദറില്‍ നിന്ന് താലിമാല പണയ പ്പെടുത്തി പണം വാങ്ങി .പണവും ആയി നീരേയ്‌ പോയത് അരി കടയില്‍ ആയിരുന്നു .അരി ചക്കുകളുടെയ് ബാഹുല്യം ഇന്നവിടെയ്‌ ഇല്ല .അതും അയാളില്‍ സംശയം ഉണര്‍ത്തി .അയാള്‍ ഒരു ചാക്ക് അരി വാങ്ങി സികളില്‍ വെച്ച് വേഗം വീട്ടിലേയ്ക്ക് പോയി .ഭാനുമതിയും മക്കളും ഒത്തു അരി ചാക്ക് ചുമന്നു മാറ്റി .ബാക്കി തുക ഭാര്യയെ ഏല്‍പ്പിച്ചു പറഞ്ഞു "ഭദ്രമായി വെച്ചോ ഇത് കൊടുത്തു തന്നെ പണയം എടുക്കാം " ഭാനുമാതിയ്ക്ക് ഇതൊരു സംശയം ഉണ്ടാക്കി എങ്ങിലും അവള്‍ അത് പുറത്തു കാണിച്ചില്ല .ദിവസങ്ങള്‍ക്കകം നാട്ടില്‍ ക്ഷാമം പൊട്ടി പുറപ്പെട്ടു .എങ്ങും ദാരിദ്ര്യം .എന്നാല്‍ ദിവാകരന്‍ പിള്ളയുടെ കുടുംബത്തെ ഇത് ബാധിച്ചില്ല .അയാള്‍ ഏവര്‍ക്കു മുന്‍പിലും ചോറുണ്ട് കഴിഞ്ഞു .പണക്കാരും സാധാരണക്കാരും ഒരുപോലെ അസ്വസ്ഥരായി .അരിക്കടയിലെങ്ങും അരി ഇല്ല .ഏവരും ചോറ് തിന്നാനുള്ള ആക്രാന്തത്തില്‍ കഴിയുകയാണ് .ഇപ്പോള്‍ ഒരു നെന്മാനിക്ക് ആയിരം പൊന്മണി വിലവരും അയാള്‍ കണക്കു കൂട്ടി .കുടുംബത്തിനു മൂന്ന് മാസത്തിനുള്ള അരി ഇപ്പോള്‍ ഉണ്ട് .അയാള്‍ അതില്‍ നിന്ന് അര പറ അളന്നെടുത്തു .അയാള്‍ ഈ പൊതിയും ആയി ഖാദര്‍ ഇന്‍റെ വീടിലേക്ക്‌ നടന്നു .പൊതി ഖാദറിന് നല്‍കിയിട്ട് പറഞ്ഞു "ഇതൊരു അര പറ അരി വരും നിനക്ക് ഇതു വേണം എങ്കില്‍ എടുത്തിട്ട് എന്റെ മുതല്‍ മാത്രം തിരിച്ചു തന്നാല്‍ മതി .അരി കണ്ട ആക്രാന്തത്തില്‍ അയാള്‍ പണയ മുതല്‍ എടുത്തു നല്‍കി .താലിയും വാങ്ങി അയാള്‍ വീട്ടിലേയ്ക്ക്‌ നടന്നു .ദൈവത്തിന്‍റെ ഉള്‍വിളി സ്തുതിച്ചും കൊണ്ട് .......

0 comments:

Post a Comment

എന്നെ സഹിക്കുന്നവര്‍