ബസ്സ്

കത്തു കെട്ടിയുള്ള ഇരുപ്പ്‌ അവളെ മുഷിപ്പിച്ചു .ഇനിയും വേണം അരമണിക്കൂര്‍ .അതുകഴിഞ്ഞലേ ആ ഓണം കേറാ മൂലയിലേയ്ക്കു വണ്ടിയുല്ലു.നീണ്ട ക്ലാസ്സ്‌ കഴിഞ്ഞു തല പെരുത്തു ഇങ്ങനെ ഇരിക്കാന്‍ തക്ക എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അവള്‍ അറിയാതെ ഈശ്വരനോട് ആരാഞ്ഞു .ബസ്സ് സ്റ്റോപ്പ്‌ വിജനമായിരുന്നു ഇടയ്ക്കിടെയ്‌ ആശപകരുന്നവണ്ണം ചില ലോറികള്‍ റോഡിലൂടെ വേച്ചു വേച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു .ഇന്ന് ...ഇന്ന് ഒരു അഴുക്ക ദിവസം തന്നെ ആയിരുന്നു .രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒരു കരിമ്പൂച്ച കുറുക്കു ചാടിയപ്പോള്‍ താനത് കാര്യമാക്കിയില്ല പക്ഷേ അതുണ്ടാക്കിയ ഭവിഷത്ത് ഓര്‍ത്തപ്പോള്‍ ഇതിലൊക്കെ സത്യഓ ഇല്ലേ എന്ന് തോന്നി പോകുന്നു .ഒരു പാണ്ടി ലോറി അതിലെ കടന്നു പോയി .പാണ്ടി കള്‍ ശെരിയല്ല നോട്ടം കണ്ടില്ലേ .കുളിക്കില്ല എന്നാലും കാമദേവന്‍ ആണെന്നാണ് വിചാരം .ഹാ പാണ്ടിയെങ്കില്‍ പാണ്ടി അവന്‍ എങ്കിലും നോക്കിയല്ലോ അവള്‍ ദീര്‍ഖമയി നിശ്വസിച്ചു .ആകാശം കറുത്ത് തുടങ്ങി .രാവിലെ തൊട്ടു മൂടിക്കെട്ടി നില്‍ക്കുകയാണ് .ദേവേന്ദ്രന്‍ ഭൂമി ദേവിയിലേയ്ക്കു അലിയാന്‍ കൊതിച്ചു നിലക്കുകയാണെന്ന് തോനുന്നു .പെട്ടെന്ന് അവളുടെയ്‌ നെഞ്ഞിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു .അയ്യോ കുടയെടുത്തില്ല .ഇന്ന് ജലധോഷവും വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മ പറഞ്ഞതാണ് .ഈ തെറിച്ച ബസ്സ് കിട്ടാനായി ഓടിയപ്പോള്‍ അതെടുക്കാന്‍ മറന്നു .ഇന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയുടെയ്‌ മുഖ ഭാവം അവള്‍ മനസിലോര്‍ത്തു പോയി "കൊട എടുക്കണ്ട മഴ നനഞ്ഞു പനി പിടിച്ചു കിടന്നാല്‍ കൊണ്ടോടാന്‍ ഞാന്‍ വരില്ല .ഒന്നാമത് അരിവാങ്ങാന്‍ കാശില്ല .പനിപിടിച്ചാല്‍ അനങ്ങാതേ ഇവിടവല്ലോം കിടന്നോണം "
അമ്മയുടെയ്‌ മുഖ ഭാവങ്ങളും ആക്രോശങ്ങളും ഒരു സിനിമയിലെന്നവണ്ണം അവളുടെ മുന്നിലൂടെയ്‌ കടന്നു പോയി .തണുത്ത കാറ്റ് അവളെ ഒര്‍മയില്‍നിന്നും തിരിച്ചു കൊണ്ട് വന്നു .അവള്‍ കയ്യിലേക്ക് നോക്കി കയ്ചുമന്നിട്ടില്ല.എന്നത്തേയും പോലെ ഇന്ന് ഒരു അടിയും കിട്ടിയില്ല .പക്ഷേ കിട്ടി അത് മനസിനകത്താണെന്ന് മാത്രം .ഇന്ന് രാവിലെ പതിവുപോലെ ക്ലാസ്സ്‌ തുടങ്ങി ഇന്ന് എല്ലാം വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു എന്നാണ് എല്ലാവരും പറഞ്ഞത് .എന്തോ ഞാന്‍ അറിഞ്ഞില്ല .രണ്ടാമത്തെ പീരീഡ്‌ മുതല്‍ താന്‍ അഗാത നിദ്രയിലയിരുന്നല്ലോ .നാളെയാവട്ടെ ഈ ക്ലാസ്സ്‌ ഒന്ന് കേട്ട് നോക്കിയിട്ട് തന്നെ വേറേ കാര്യം .പെട്ടെന്ന് അവളുടെയ്‌ മനസിലൂടെയ്‌ കണക്കു ഗോപി മാഷുടെ മുഖം തെളിഞ്ഞത് .അങ്ങേര്‍ക്ക് മിടുക്കരായ കുട്ടികളേ ഉയര്‍ത്തി കാട്ടനാനിഷട്ടം ഇന്നയാള്‍ അത് എന്നിലൂടെയ്‌ തെളിയിച്ചു .ഉച്ചയ്ക്ക് ശേഷം ഉള്ള ക്ലാസ്സ്‌ ആയിരുന്നു വയറു നിറഞ്ഞ ആലസ്യത്തില്‍ ഇരിക്കവേ അയാള്‍ എന്നോട് ബിന്ദു എന്താണെന്ന ചോദ്യം ഉന്നയിച്ചു .ബിന്ദു !!അത്‌ ആരെയമെങ്കില്‍ഞാന്‍ അങ്ങേരെപ്പോലെയ് പപ്പിച്ചന്‍ ഇറങ്ങിയേനേ....!!!!
ആലസ്യത്തില്‍ ആ
സമയത്ത് ഞാന്‍ കേട്ടത് കിഴക്കേലേ ബിന്ദു ചേച്ചിയെ കുറിച്ച് ചോദിക്കുന്നെന്നാ ഞാന്‍ ഉടനേയ്‌ അവരെ പ്പറ്റി ഉള്ളതും ഇല്ലാത്തതും എല്ലാം ഉറക്കയങ്ങു പറഞ്ഞു കൂട്ട ചിരി ക്ലാസ്സില്‍ മുഴങ്ങിയപ്പോള്‍ മാത്രമാണ് എനിക്ക് കാര്യം പിടികിട്ടിയത് .അങ്ങേര വകയും പിള്ളേരെ വകയും ധാരാളം കിട്ടി .കളിയാക്കപെടുന്നവരുടെയ് വേദന ആരറിയാന്‍ .നോക്കിക്കോ സരെനും ഉണ്ടാവുമല്ലോ മക്കള്‍ ഞാന്‍ ഒരിക്കല്‍ അവരെ പഠിപ്പിക്കും അന്ന് ഞാനിതിനു പകരം വീട്ടും .ദൂരെ നിന്ന് ബസ്സ്‌ ഹോണ്‍ മുഴങ്ങി .ഭാഗ്യം മഴപോയിരിക്കുന്നു .

ഉള്‍വിളി

രാത്രിയുടെയ്‌ അന്ദ്യയമംയിട്ടും ദിവാകരന്‍ പിള്ളയുടെ മനസ് എവിടെയോ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു രാവിലെ മുതല്‍ മനസിനകത്ത് ഒരു ഉള്‍വിളി .ക്ഷാമം ,കൊടും ക്ഷാമം അത് വന്നെത്തിയിരിക്കുന്നു എന്നാണ് അതിന്റെ പൊരുള്‍ .തന്‍റെ ഉള്‍വിളികള്‍ ഒന്നും ഇതവരെ തെറ്റെയിട്ടില്ല .അതാണ് അയാളെ ഇന്നൊരു മികച്ച കര്‍ഷകനയിട്ടു നിലനിര്‍ത്തുന്നത്‌ .മഴ തുനൈക്കില്ലെന്നു ഒരിക്കല്‍ മനസ് പറഞ്ഞത് പടി കൃഷി ഉപയ്യ്‌ക്ഷിച്ചപ്പോള്‍ അത്തവണ മഴ കനിയതെയ്‌ മറ്റു കര്‍ഷകര്‍ക്ക് ഉണ്ടായതയലോര്‍ത്തു .ഇത്തവണ യും തന്‍റെ ഉള്‍വിളി നടന്നേക്കാം അയാള്‍ മനസ്സില്‍ ഓര്‍ത്തു .എന്നാലും എന്തു ക്ഷാമം ?എന്തക്കയോ ഓര്‍ത്തു അയാള്‍ നിദ്രയില്‍ വഴുതി വീണു .
രാവിലെ ഉണര്‍ന്നു പാല്‍ കറന്നു ഭാനുമതിയെ ഏല്പിച്ചു .ചൂട് പാലില്‍ സ്പെഷ്യല്‍ ചായ അയാള്‍ക്ക് എന്നും പതിവുള്ളതാണ് .എന്ന് ചായ നല്‍കുമ്പോള്‍ ഭാനുമതി പറഞ്ഞു "അരി തീരാറായി ഇനി നളത്തെയ്ക്കില്ല ."ഇക്കാര്യം അയാളില്‍ ആശങ്ക ഉണര്‍ത്തി .കയ്യില്‍ പണമില്ല .ഉള്ളത് കൊണ്ട് വലം വാങ്ങിയിരിക്കുകയാണ് .ഈ സമയം അയാള്‍ തന്‍റെ ഉള്‍വിളി ഓര്‍ത്തു .ഒരുപക്ഷേയ്‌ അതിന്‍റെ സൂചനയാവാം ഇത് .അയാള്‍ ഭാര്യയുടെ അടുത്തെത്തി രഹസ്യമായി പറഞ്ഞു "നീയാ താലി മലയിങ്ങ് എടുക്കു "ഭാനുമതി നിസംശയം അത് ഊരി നല്‍കി .പശുവിനു പുല്ലു കൊടുത്തിട്ട് ദിവാകരന്‍ പിള്ള സൈക്കിളും എടുത്തു സ്ഥലത്തെ പലിശ ക്കാരനും സ്വന്തം സുഹൃത്തും ആയ ഖദറില്‍ നിന്ന് താലിമാല പണയ പ്പെടുത്തി പണം വാങ്ങി .പണവും ആയി നീരേയ്‌ പോയത് അരി കടയില്‍ ആയിരുന്നു .അരി ചക്കുകളുടെയ് ബാഹുല്യം ഇന്നവിടെയ്‌ ഇല്ല .അതും അയാളില്‍ സംശയം ഉണര്‍ത്തി .അയാള്‍ ഒരു ചാക്ക് അരി വാങ്ങി സികളില്‍ വെച്ച് വേഗം വീട്ടിലേയ്ക്ക് പോയി .ഭാനുമതിയും മക്കളും ഒത്തു അരി ചാക്ക് ചുമന്നു മാറ്റി .ബാക്കി തുക ഭാര്യയെ ഏല്‍പ്പിച്ചു പറഞ്ഞു "ഭദ്രമായി വെച്ചോ ഇത് കൊടുത്തു തന്നെ പണയം എടുക്കാം " ഭാനുമാതിയ്ക്ക് ഇതൊരു സംശയം ഉണ്ടാക്കി എങ്ങിലും അവള്‍ അത് പുറത്തു കാണിച്ചില്ല .ദിവസങ്ങള്‍ക്കകം നാട്ടില്‍ ക്ഷാമം പൊട്ടി പുറപ്പെട്ടു .എങ്ങും ദാരിദ്ര്യം .എന്നാല്‍ ദിവാകരന്‍ പിള്ളയുടെ കുടുംബത്തെ ഇത് ബാധിച്ചില്ല .അയാള്‍ ഏവര്‍ക്കു മുന്‍പിലും ചോറുണ്ട് കഴിഞ്ഞു .പണക്കാരും സാധാരണക്കാരും ഒരുപോലെ അസ്വസ്ഥരായി .അരിക്കടയിലെങ്ങും അരി ഇല്ല .ഏവരും ചോറ് തിന്നാനുള്ള ആക്രാന്തത്തില്‍ കഴിയുകയാണ് .ഇപ്പോള്‍ ഒരു നെന്മാനിക്ക് ആയിരം പൊന്മണി വിലവരും അയാള്‍ കണക്കു കൂട്ടി .കുടുംബത്തിനു മൂന്ന് മാസത്തിനുള്ള അരി ഇപ്പോള്‍ ഉണ്ട് .അയാള്‍ അതില്‍ നിന്ന് അര പറ അളന്നെടുത്തു .അയാള്‍ ഈ പൊതിയും ആയി ഖാദര്‍ ഇന്‍റെ വീടിലേക്ക്‌ നടന്നു .പൊതി ഖാദറിന് നല്‍കിയിട്ട് പറഞ്ഞു "ഇതൊരു അര പറ അരി വരും നിനക്ക് ഇതു വേണം എങ്കില്‍ എടുത്തിട്ട് എന്റെ മുതല്‍ മാത്രം തിരിച്ചു തന്നാല്‍ മതി .അരി കണ്ട ആക്രാന്തത്തില്‍ അയാള്‍ പണയ മുതല്‍ എടുത്തു നല്‍കി .താലിയും വാങ്ങി അയാള്‍ വീട്ടിലേയ്ക്ക്‌ നടന്നു .ദൈവത്തിന്‍റെ ഉള്‍വിളി സ്തുതിച്ചും കൊണ്ട് .......

എന്നെ സഹിക്കുന്നവര്‍